കൊച്ചി: കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിച്ചെടുത്ത ആഢംബര കാർ താൽക്കാലികമായി വിട്ടുകിട്ടുന്നതിനായി നടൻ ദുൽഖർ സൽമാൻ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയെ (Adjudicating Authority) സമീപിക്കാൻ കേരള ഹൈക്കോടതി നിർദ്ദേശിച്ചു. കസ്റ്റംസ് ആക്ട് സെക്ഷൻ 110A പ്രകാരമാണ് നടൻ അപേക്ഷ നൽകേണ്ടത്.
കേസിലെ നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ......
ദുബായ്: യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ വർഗീയ പരാമർശം വൻ വിവാദത്തിലേക്ക്.......
ജർമ്മനിയിൽ മേയർക്ക് കുത്തേറ്റു. പടിഞ്ഞാറൻ ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) നേരേയാണ് ആക്രമണമുണ്ടായത്.......
രണ്ടുവർഷം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേലിന് മുന്നിൽ ആറ് ഉപാധികളുമായി ഹമാസ്. കെയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിലാണ് ഹമാസ് പുതിയ ഉപാധികൾ മുന്നോട്ടുവച്ചിരിക്കുന്നത്. ......
ദോഹ: സാമൂഹ്യ വികസന, കുടുംബകാര്യ മന്ത്രിയായ ബുതൈന ബിന്റ് അലി അൽ ജാബർ അൽ നുവൈമി പുതുതായി രൂപം കൊടുത്ത ഭിന്ന ശേഷിക്കാർക്കായുള്ള നിയമംരാജ്യത്തിന്റെ മനുഷ്യാവകാശ സംരക്ഷണ-പ്രവർത്തന രംഗത്തെ ചരിത്രപരമായചുവട് വയ്പ്പായി.
ഈ നിയമം സാധാരണ പരിചരണത്തിന്റെ പരിധി കടന്ന് ശക്തീകരണവും പൂർണ്ണ ഉൾക്കൊള്ളലും ഉറപ്പാക്കുന്ന വികസനപാതയിലേക്കുള്ള മുന്നേറ്റമാണെന്ന് മന്ത്രി വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും നീതി, സമത്വം, മാന്യത എന്നിവ ഉറപ്പാക്കുന്നതിൽ ഖത്തറിന്റെ ഉറച്ച പ്രതിബദ്ധതയാണ് പുതിയ നിയമം പ്രതിഫലിപ്പിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
നിയമം പ്രതിബന്ധിതർക്കായി സിവിൽ, രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പാക്കുന്നു — അതിൽ യാത്രാ സ്വാതന്ത്ര്യം, അഭിപ്രായപ്രകടനം, കുടുംബജീവിതം, തിരഞ്ഞെടുപ്പുകളിലും സിവിൽ സംഘടനകളിലും പങ്കാളിത്തം തുടങ്ങിയവ ഉൾപ്പെടുന്നു. ......
ദോഹ: ഖത്തർ റെയിൽവേ കമ്പനി (Qatar Rail), 2025-ലെ ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡ്സിൽ ‘വേൾഡ്വൈഡ് ഓപ്പറേറ്റർ ഓഫ് ദ ഇയർ’ വിഭാഗത്തിൽ ‘Highly Commended Award’ നേടി. തുടർച്ചയായി രണ്ടാം വർഷമാണ് ഈ അന്താരാഷ്ട്ര അംഗീകാരം ഖത്തർ റെയിലിന് ലഭിക്കുന്നത്.
ഗ്ലോബൽ ലൈറ്റ് റെയിൽ അവാർഡ്സ്, Tramways and Urban Transit മാസികയുടെ ആഭിമുഖ്യത്തിൽ വർഷംതോറും സംഘടിപ്പിക്കുന്ന ലോകപ്രശസ്തമായ അവാർഡ് പരിപാടിയാണ്. ......
കൊച്ചി : ജനാധിപത്യ സംവിധാനത്തിൽ നാലാം തൂണായി പ്രവർത്തിക്കുന്ന മാധ്യമ രംഗത്തെ സമ്പൂർണ്ണ പത്രപ്രവർത്തകൻ എന്ന പദവിയാണ് ശ്രീ ടി ജെഎസ് ജോർജ് വഹിച്ചിരുന്നതെന്ന് ചാവറ കൾച്ചറൽ സെൻറർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് അഭിപ്രായപ്പെട്ടു. ജനങ്ങളും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മികച്ച ഭാഷയിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ......
ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? കോടികള്‍ മറിയുന്ന കച്ചവടമാണ് നടന്നത്. ശബരിമലയിലെ ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ......
വാഹനം കിട്ടാൻ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർക്ക് ദുൽഖർ അപേക്ഷ നൽകണം. അപേക്ഷ പരിഗണിച്ച് ദുൽഖറിന് ഉപാധികളോടെ വാഹനം വിട്ടുനൽകണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു അപേക്ഷ തള്ളിയാൽ കൃത്യമായ കാരണം കൃത്യമായ കാരണം ബോധിപ്പിക്കണമെന്നും കോടതി സിംഗിൾബെഞ്ച് വ്യക്തമാക്കി.
കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ ഡിസ്കവറി ജീപ്പ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ നൽകിയ ഹർജിയിലാണ് ഉത്തരവ്.ഭൂട്ടാനിൽനിന്ന് അനധികൃതമായി കൊണ്ടുവന്നതെന്ന് ആരോപിച്ചാണ് ദുൽഖറിന്റെ ആഡംബര വാഹനം കസ്റ്റംസ് പിടിച്ചെടുത്തത്. ......
ചെങ്ങന്നൂർ: തമിഴ്നാട്ടിലെ വിരുദനഗർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോണ്ടിച്ചേരിക്ക് പോവുകയായിരുന്ന മേട്ടുപ്പാളയം എക്സ്പ്രസ്സിന്റെ സെക്കൻഡ് എസി കോച്ചിൽ കയറി ബാഗ് മോഷ്ടിച്ച് അവിടെ നിന്ന് മധുര- പുനലൂർ എക്സ്പ്രസ്സിൽ ബാഗുമായി സ്ഥലം വിട്ട തമിഴ്നാട് സ്വദേശി കുപ്രസിദ്ധ മോഷ്ടാവ് നാമക്കൽ സ്വദേശി ശ്രീധരൻ ( 32)
ആണ് ആർ.പി എഫ് വിരിച്ച വലയിൽ അകപ്പെട്ടത്. നൂതന സാങ്കേതിക വിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തിയ ആർ. ......